Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:49 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂരില്‍ നിന്ന് തമിഴ് സിനിമ വഴി മലയാളത്തില്‍ ചുവടുറപ്പിച്ച നടി ആത്മീയയ്ക്ക് തിരക്കേറുകയാണ്. ജോജു ജോസഫ് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ജോസഫ് എന്ന ചിത്രത്തില്‍ മുഴുനീള നായികയായിരുന്ന ആത്മീയയുടെ ആദ്യ മലയാളചിത്രം പക്ഷേ, ജോസഫ് അല്ല. അമീബ, റോസ് ഗിറ്റാറിനാല്‍ തുടങ്ങിയ ചെറിയ ചിത്രങ്ങളില്‍ വന്നുപോയ ആത്മീയ, ജോസഫിനു ശേഷം മാര്‍ക്കോണി മത്തായിയിലൂടെ വീണ്ടുമെത്തി മലയാളത്തിന്റെ പ്രിയങ്കരിയാകുന്നു.

മാര്‍ക്കോണിക്കു ശേഷം മലയാളത്തില്‍ ഒന്നു രണ്ടു ചിത്രങ്ങള്‍ കൂടി ആത്മീയയെ തേടിയെത്തിക്കഴിഞ്ഞു. എഴില്‍ സംവിധാനം ചെയ്ത മനം കൊത്തി പറവൈ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അഭിനയത്തില്‍ ആത്മീയയുടെ അരങ്ങേറ്റം. ശിവകാര്‍ത്തികേയന്‍ ആയിരുന്നു നായകന്‍. തുടര്‍ന്ന് പോങ്കെടീ നീങ്കളും ഉങ്ക കാതലും, കാവിയന്‍ തുടങ്ങിയ ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ശിവ സുബ്രഹ്മണ്യം സംവിധാനം ചെയ്ത വെള്ളൈ ആനൈയില്‍ സമുദ്രക്കനിയുടെ നായികയായി.

തമിഴില്‍ തിരക്കുണ്ടെങ്കിലും സ്വന്തം ഭാഷയില്‍ അഭിനയിക്കുന്നതിന്റെ സുഖം വേറെയാണെന്ന് ആത്മീയ പറയുന്നു. പക്വതയുള്ള കഥാപാത്രങ്ങളോടാണ് പ്രിയം. മുഴുവന്‍ പേര് ആത്മീയ രാജന്‍.

Readers Comment

Add a Comment