Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:50 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ സുപ്രിംകോടതിയെ സമീപിച്ച് എം.ടി വാസുദേവൻ നായർ. രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോനെ തടയണമെന്നാവശ്യപ്പെട്ട് തടസ ഹർജിയാണ് എം ടി ഫയൽ ചെയ്തിരിക്കുന്നത്. തർക്കം മധ്യസ്ഥ ചർച്ചയ്ക്ക് വിടണമെന്ന ശ്രീകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ശ്രീകുമാർ മേനോനെതിരെ കോഴിക്കോട് മുൻസിഫ് കോടതിയിലാണ് എം.ടി വാസുദേവൻ നായർ ആദ്യം ഹർജി നൽകിയത്. ഇതേ തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുൻസിഫ് കോടതിയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ശ്രീകുമാർ മേനോൻ സുപ്രിംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് എം.ടി തടസ ഹർജി നൽകിയത്.

Readers Comment

Add a Comment