Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:06 am
  • 12th October, 2026
  • Overcast Clouds
32.02°C32.02°C
  • Humidity: 62 %
  • Wind: 0.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുൻനിറുത്തി രാജ്യാന്തര ചലച്ചിത്ര മേളയിൽ  ഉൾപ്പെടുത്തിയിട്ടുള്ള  മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ഇത്തവണ  ലീ ക്വാണിന്റെ  ഡോർലോക്ക് എന്ന ചിത്രം പ്രദർശിപ്പിക്കും.

ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നെഞ്ചിടിപ്പിന്റെ വേഗം കൂട്ടുന്ന രംഗങ്ങളും വിസ്മയിപ്പിക്കുന്ന സസ്‌പെൻസും കോർത്തിണക്കിയ ചിത്രം സ്ത്രീകളുടെ അരക്ഷിത ജീവിതം കൂടിയാണ് ചർച്ച ചെയ്യുന്നത്. 
ദക്ഷിണ കൊറിയയിൽ തരംഗമായ ഈ സിനിമ മികച്ച സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ ഇതിനകം ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.ചലച്ചിത്ര മേളയിലെ  തുറന്ന വേദിയായ നിശാഗന്ധിയിലാണ് ഡോർ ലോക്കിന്റെ പ്രദർശനം.

Readers Comment

Add a Comment