Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:34 am
  • 15th August, 2026
  • Moderate Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നന്മയുടെ ഗ്രാമീണ മുഖവുമായി ചാച്ചാജി എത്തുന്നു. എം. ഹാജാ മൊയ്‌നു സംവിധാനം ചെയ്യുന്ന ചാച്ചാജി, മരുതുപുരം എന്ന ഗ്രാമത്തിന്റെ കഥയാണ്. ചാച്ചാജി എന്ന പച്ച മനുഷ്യന്റെയും വളര്‍ത്തുമകളായ ശ്രീദേവിയുടെയും കഥയിലൂടെയാണ് ഹാജാ മൊയ്‌നു ഒരു ഗ്രാമത്തിലെ നന്മയുടെയും മനുഷ്യബന്ധങ്ങളുടെയും ചരിത്രം പറയുന്നത്.
സുരഭി ലക്ഷ്മി, എ.എ. റഹിം, ബേബി കൃഷ്ണശ്രീ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദിനേശ് പണിക്കര്‍, ബാലാജി ശര്‍മ, ദീപക് രാജ് പുതുപ്പള്ളി, വി.കെ. ബൈജു, അഷ്‌റഫ് പേഴുമ്മൂട്, ആന്റണി അറ്റ്‌ലസ്, നൗഫ നജ്മ, തഹത്ത് ബാബു, ഷിബു ഡാസ്‌ലര്‍, ബിസ്മിന്‍ ഷാ, ബിജു ബാലകൃഷ്ണന്‍,  എം.ജി കാവ് ഗോപാലകൃഷ്ണന്‍, ദിയ, ആഷിക് അശോക്, മാളവിക എസ്. ഗോപന്‍, മായ തുടങ്ങിയവരും അഭിനയിക്കുന്നു.
ഫാമിലി സിനിമാസിന്റെ ബാനറില്‍ പ്രവാസി റസിം ആണ് ചാച്ചാജി നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം പ്രതീഷ് നെന്മാറ, എഡിറ്റിംഗ് രതീഷ് മോഹന്‍, ഗാനങ്ങള്‍: എം. ഹാജാമൊയ്‌നു, പ്രവാസി മോഹന്‍, സംഗീതം എ.ജി. ശ്രീകുമാര്‍. തിരുവനന്തപുരമാണ് ചാച്ചാജിയുടെ ലൊക്കേഷന്‍.

 

Readers Comment

Add a Comment