Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നൽകിയ അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ സൊളാനസിന്റെ നാലു ചിത്രങ്ങൾ രാജ്യാന്തര ചലച്ചത്രമേളയിൽ പ്രദർശിപ്പിക്കും.ദി അവർ ഓഫ് ദ ഫര്‍ണെസസ്,ടാംഗോ എക്‌സൈല്‍ ഓഫ് ഗ്രെഡല്‍,സൗത്ത്,ദി ജേര്‍ണി എന്നീ ചിത്രങ്ങളും എ ജേര്‍ണി ടു ദ ഫ്യുമിഗേറ്റഡ് ടൗൺസ് എന്ന ഡോക്കുമെന്ററിയുമാണ് റ്റുവേഡ്‌സ് എ തേർഡ് സിനിമ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അറുപതുകളിലെ അര്‍ജന്റീനയുടെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ദി അവർ ഓഫ് ദ ഫര്‍ണെസസിന്റെ ആദ്യ ഭാഗമാണ് ഈ വിഭാഗത്തിൽ ആദ്യം പ്രദർശനത്തിന് എത്തുക.
നാലു മണിക്കൂര്‍ നീളുന്ന ചലച്ചിത്രത്രയത്തിൽ ഉൾപ്പെട്ട ഈ ചിത്രത്തിന് 1974 ൽ മികച്ചസിനിമയ്ക്കുള്ള ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പാരിസില്‍ കുടിയേറിയ അർജന്റീനക്കാർ സ്വത്വം തേടുന്നതിനെ പ്രമേയമാക്കിയ ചിത്രമാണ് ടാംഗോ എക്‌സൈല്‍ ഓഫ് ഗ്രെഡല്‍.1988 ലെ കാൻ ഫിലിം മേളയിൽ മികച്ച ജനപ്രിയ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട സൗത്തും മാർട്ടിൻ എന്ന യുവാവിന്റെ ചരിത്രത്തിലൂടെയുള്ള സത്യാന്വേഷണം പ്രമേയമാക്കിയ ദി ജേർണിയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം അർജന്റീനയിൽ സംഭവിച്ച പരിസ്ഥിതിനാശം പ്രമേയമാക്കിയ ഡോക്യൂമെന്ററിയാണ് എ ജേർണി റ്റു ദി ഫ്യൂമിഗേറ്റഡ് ടൗൺസ്.കഴിഞ്ഞവർഷം ബെർലിൻ മേളയിൽ ഈ ചിത്രം മികച്ച ഡോക്യൂമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സൊളാനസിനാണ്.
23.68°C








