Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:00 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജയറാമിന്റെ യൗവനകാലത്തെ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പട്ടാഭിരാമനുമായി കണ്ണന്‍ താമരക്കുളം വീണ്ടുമെത്തുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളില്‍ ജയറാമിനൊപ്പം പ്രവര്‍ത്തിച്ച കണ്ണന്‍ താമരക്കുളം ഏറെ പ്രതീക്ഷകളോടെയാണ് നര്‍മ്മത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പട്ടാഭിരാമന്‍- അയ്യര്‍ ദ ഗ്രേറ്റ് പ്രേക്ഷകര്‍ക്കു മുന്നലെത്തിക്കുന്നത്. ബൈജു, ഹരിഷ് കണാരന്‍, ധര്‍മ്മജന്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ പട്ടാഭിരാമനിലെ കോമഡി താരനിര ഷുവര്‍ ബെറ്റ് ആകുമെന്ന് തീര്‍ച്ച.
പാര്‍വതി നമ്പ്യാര്‍, ഷീലു എബ്രഹാം, മാധുരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരുനെല്‍വേലിയും തിരുവനന്തപുരവും ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷനുകള്‍. സര്‍ക്കാര്‍ ജീവനക്കാരനായ പട്ടാഭിരാമന്റെ റോളിലാണ് ജയറാം.

Readers Comment

Add a Comment