Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷെയിന്‍ നായകനാവുന്ന വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി താരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വെയില്‍ സിനിമയുടെ ലുക്കിന് വിരുദ്ധമായി ഷെയിന്‍ മുടി മുറിച്ചെന്ന പേരിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോഴിതാ പുതിയ ഗെറ്റപ്പിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ ഇത് ഷെയ്ന്‍ നിഗം തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുടിയും താടിയുമെല്ലാം വെട്ടി തിരിച്ചറിയാന്‍ പോലും പറ്റാത്ത ലുക്കിലാണ് ഷെയ്ന്‍ എത്തിയത്. ഷെയിനിന്റെ തലയുടെ മുകള്‍ വശത്ത് മാത്രം മുടി വെച്ച് ബാക്കിയെല്ലാം മൊട്ടയടിച്ചിരിക്കുകയാണ് താരം. ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന താരത്തിന്റെ ചിത്രത്തിന് രസകരമായ ട്രോളുകളും കളിയാക്കാലുകളും നിറയുകയാണ്. വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഷെയിനിന് സിനിമയില്‍ നിന്നും വിലക്ക് വരാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Readers Comment

Add a Comment