Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇന്ന് തൻ്റെ പിറന്നാളാഘോഷിക്കുകയാണ്. തൻ്റെ മുപ്പത്തിയഞ്ചാം പിറന്നാളാണ് താരം ഇന്ന് ആഘോഷിക്കുന്നത്. ന്യൂയോർക്കിൽ കാമുകൻ വിഘ്നേശിനൊപ്പമാണ് ഇത്തവണ താരം തൻ്റെ പിറന്നാളാഘോഷമാക്കുന്നത്. പ്രിയതമയ്ക്ക് പിറന്നാൾ കാലേകൂട്ടി ആശംസിച്ചു കൊണ്ട് കാമുകൻ വിഘ്നേശ് ഇന്നലെ തന്നെ ന്യൂയോർക്കിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. ന്യൂയോർക്ക് നഗരത്തിൻ്റെ ഭംഗി കൂടി മുഴുവനായി പകർത്തിയ ചിത്രമാണ് വിഘ്നേശ് ഇന്നലെ പങ്കുവെച്ചത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ജയറാമിൻ്റെ നായികയായി നാടൻ ശാലീനതയുടെ പര്യായമായി ചലച്ചിത്രലോകത്തെത്തിയ ഡയാന നയൻതാരയായി മാറി. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും നടി തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയാണ് നയൻ താര തമിഴകത്ത് ആധിപത്യം ഉറപ്പിക്കുന്നത്.ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ക്ലിൻ ബ്രിഡ്ജിൽ വെച്ചാണ് ഇത്തവണത്തെ പിറന്നാളാഘോഷമെന്ന് വിഘ്നേശ് കുറിപ്പിൽ പറഞ്ഞിരുന്നു. ഈ നഗരം അത്രമേൽ സുന്ദരമാണെന്നും പിറന്നാൾ പെണ്ണിൻ്റെ പിറന്നാൾ വൈകുന്നേരങ്ങളിലെ ഒരു മുഹൂർത്തമാണ് ഈ ചിത്രമെന്നും വിഘ്നേഷ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.വിഘ്നേശിൻ്റെ പ്രൊഡക്‌ഷൻ കമ്പനിയായ റൗഡി പിക്‌ചേഴ്സ് ആദ്യമായി നിർമിക്കുന്ന നെട്രികണ്ണിൽ നായികയാകുന്നത് നയൻസാണ്. ഈ ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. വിജയ്‍‍‍യെ നായകനാക്കി അറ്റ്‍‍ലി സംവിധാനം ചെയ്ത ബിഗിലാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

Readers Comment

Add a Comment