Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സൗബിന്‍ ഷാഹിര്‍ ഏതു വേഷത്തില്‍ വന്നാലും അതിനകത്ത് ദേ, ഇതുപോലെ കടപ്പുറത്ത് ചമ്രം പടിഞ്ഞിരിക്കുന്ന ഒരു തനിനാടനുണ്ടാകും. 2018 ല്‍ ഏഴു ചിത്രങ്ങളില്‍ അഭിനയിച്ച സൗബിന് ഈ വര്‍ഷം പകുതിയായപ്പോഴേക്കും പത്തു ചിത്രമായി. അഭിനയിച്ച് എണ്ണം കൂട്ടണമെന്ന ആക്രാന്തമൊന്നുമില്ലാത്ത സൗബിനെ തേടി കഥാപാത്രങ്ങള്‍ ഇങ്ങോട്ടു വരവാണ്. അമ്പിളി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ജാക് ആന്‍ഡ് ജില്‍, ജൂതന്‍.... അങ്ങനെ വലിയൊരു നിരയുണ്ട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിറിന്റെ പുത്രന് അഭിനയിക്കാനായിരുന്നില്ല മോഹം. സംവിധായകന്‍ സിദ്ദിഖിനൊപ്പം ആദ്യം ക്രോണിക് ബാച്ചിലറില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. ഫാസിലിന്റെ സഹായിയായി കയ്യെത്തും ദൂരത്തിന്റെ സെറ്റില്‍ നില്‍ക്കുമ്പോഴാണ് സംവിധായകന്‍ പിടിച്ച് ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തിയത്. ആ രാശി ഫലിച്ചു. ഫാസില്‍, സിദ്ദിഖ്, സന്തോഷ് ശിവന്‍, രാജീവ് രവി, അമല്‍ നീരദ് തുടങ്ങി മിടുമിടുക്കന്മാരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചെങ്കിലും സൗബിന്റെ ജാതകത്തില്‍ തെളിച്ചമുള്ള അക്ഷരങ്ങളില്‍ എഴുതിരുന്നത്, മോനേ... നീ നടനാകും എന്നായിരുന്നിരിക്കണം.

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തില്‍ കോളേജിലെ കായികാദ്ധ്യാപകന്റെ റോളാണ് നടന്‍ എന്ന നിലയില്‍ സൗബിറിനെ ശ്രദ്ധേയനാക്കിയത്. ചാര്‍ളി, മഹേഷിന്റെ പ്രതികാരം, കലി, ഡാര്‍വിന്റെ പരിണാമം, കമ്മട്ടിപ്പാടം, അനുരാഗ കരിക്കിന്‍വെള്ളം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ സൗബിന്റെ നടനവൈഭവത്തിനു സാക്ഷ്യപത്രങ്ങളായി.

മനുഷ്യ നിസ്സഹായതയില്‍ പിറക്കുന്ന സ്വാഭാവികമായ പ്രതികരണങ്ങളും, വേദനയില്‍ നിന്ന് ഉരുവംകൊള്ളുന്ന ചിരിയും, കോമാളിത്തത്തിലേക്ക് തീരെ എത്തിനോക്കാത്തത്ര കയ്യടക്കമുള്ള നര്‍മ്മാവതരണവുമാണ് സൗബിന്റെ മിടുക്ക്. സംവിധായകന്‍ എന്ന നിലയില്‍ സൗബിന്റെ പരീക്ഷണമായിരുന്നു പറവ. ന്യൂജെന്‍ സിനിമയുടെ വലിയ ആകാശത്ത് സുരക്ഷിതമായി ചിറകുവീശാനും തനിക്കു കഴിയുമെന്ന് സൗബിന്‍ ഒരൊറ്റ ചിത്രത്തിലൂടെ തെളിയിച്ചു.

Readers Comment

Add a Comment