Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളത്തിന്റെ ഭാഗ്യനായികയ്ക്ക് നാല്‍പതു വയസ്സാണ്. അതുകൊണ്ടു തന്നെ, ഇനിയിങ്ങനെ കൂളിംഗ് ഗ്‌ളാസൊക്കെ ഫിറ്റ് ചെയ്ത് ഗ്‌ളാമറില്‍ വിലസുന്ന കഥാപാത്രങ്ങളെ മഞ്ജു സിനിമയില്‍ പരീക്ഷിക്കാന്‍ തീരെ സാധ്യത പോരാ. അഞ്ചു വര്‍ഷം മുമ്പ് ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മഞ്ജുവിന്റെ രണ്ടാം വരവിനു ശേഷമിറങ്ങിയ സിനിമകളില്‍ മിക്കതിലും പ്രായത്തിനു ചേര്‍ന്ന വീട്ടമ്മ റോളുകളായിരുന്നു താനും.
ലൂസിഫറിന്റെ വന്‍ വിജയം നല്‍കുന്ന ആഹ്‌ളാദത്തിലാണ് മഞ്ജു. രണ്ടു മലയാള ചിത്രങ്ങളുടെയും തമിഴിലെ അരങ്ങേറ്റ ചിത്രത്തിന്റെയും ഷൂട്ടിംഗ് നടക്കുന്നു. പ്രിയദര്‍ശന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍, സന്തോഷ് ശിവന്‍ വലിയൊരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്നിവയാണ് മഞ്ജുവിന്റെ പുതിയ മലയാള ചിത്രങ്ങള്‍.
തമിഴിലെ മഞ്ജുവിന്റെ അരങ്ങേറ്റം തന്നെ വമ്പന്‍ ചിത്രത്തിലൂടെയാണ്: അസുരന്‍. വെട്രിമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തില്‍ ധനുഷ് ആണ് താരം. കലൈപുലി എസ്. താണു നിര്‍മ്മിക്കുന്ന ചിത്രം തമിഴില്‍ മഞ്ജുവിന് നിരവധി മികച്ച അവസരങ്ങള്‍ തുറന്നു നല്‍തുമെന്നാണ് പ്രതീക്ഷ.
അപ്പോള്‍, ലൂസിഫറിലെ പ്രിയദര്‍ശിനി രാംദാസിന് രണ്ടാം ഭാഗമായ എംപുരാനില്‍ എന്താണ് വേഷം? മഞ്ജുവും ലൂസിഫറിന്റെ എന്‍ഡിംഗ് സോംഗ് മൂളുന്നു: എംപുരാനേ....
30.82°C








