Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.എ. അബ്ബാസ് സംവിധാനം ചെയ്ത സാത് ഹിന്ദുസ്ഥാനി റീലീസ് ചെയ്തിട്ട് 50 വർഷമാകുന്നു. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ആദ്യചിത്രം, മലയാളസിനിമയിലെ മഹാരഥനായ മധു അഭിനയിച്ച ആദ്യചിത്രം എന്നീ പ്രത്യേകതകൾ സാത് ഹിന്ദുസ്ഥാനിക്കുണ്ട്. മധുവിന് ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് രാമുകാര്യാട്ടിന്റെ സഹായം കൊണ്ടാണ്. വിവിധ ഭാഷകളിൽ നിന്നും ഏഴുപേരെ നായകന്മാരാക്കിയാണ് സാത് ഹിന്ദുസ്ഥാനി ഒരുക്കാൻ അബ്ബാസ് തീരുമാനിച്ചത്. മലയാളത്തിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാമോ എന്ന് അബ്ബാസ് സുഹൃത്തായ രാമുകാര്യാട്ടിനോട് ചോദിച്ചു. രാമുകാര്യാട്ട് മധുവിന്റെ പേര് ശുപാർശ ചെയ്തു. മധുവിന് ഹിന്ദി നന്നായി അറിയാവുന്നതുകൊണ്ടാണ് കാര്യാട്ട് മധുവിനെ ശുപാർശ ചെയ്തത്. തുടർന്ന് അബ്ബാസ് മധുവിനെ കാണാൻ തിരുവനന്തപുരത്തെത്തി. മധുവുമായി അ
ബ്ബാസ് ഹിന്ദിയിൽ സംസാരിച്ചു. ചിത്രത്തിൽ ബംഗാളിയായ ഫുട്ബോൾ കോച്ചിന്റെ വേഷം മധുവിന് നൽകാൻ തീരുമാനിച്ചു. ഗോവയിലെ വിമോചനത്തിന്ന പോരാടുന്ന ഏഴ് യുവാക്കളുടെ കഥ പറഞ്ഞ സാത് ഹിന്ദുസ്ഥാനിയിൽ
അഭിതാഭിനെയും മധുവിനെയും കൂടാതെ ഉത്പൽ ദത്ത്, ജലാൽ
അഗ, അൻവർ അലി, ഷെഹ്നാസ് എന്നിവരും അഭിനയിച്ചു. സാത് ഹിന്ദുസ്ഥാനിക്ക് ശേഷം ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങൾ മധുവിനെ തേടിയെത്തിയെങ്കിലും അദ്ദേഹം മലയാളസിനിമയിൽ ഉറച്ചു നിൽക്കുകയായിരുന്നു.
23.68°C








