Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:18 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രേമത്തിലെ മലരിലൂടെ മലയാളികളുടെ മനം കവർന്ന സായ് പല്ലവി നയൻതാരയെപ്പോലെ ലേഡിസൂപ്പർതാരമാകുമെന്ന് പ്രവചിച്ചവരേറേയാണ്. എന്നാൽ പ്രതീക്ഷിച്ചതുപോലെ സായ്പല്ലവി മുന്നേറിയില്ല. താരത്തിന്റെ ചില പിടിവാശികളാണ് ഇതിന് കാരണമെന്ന് സിനിമാവൃത്തങ്ങൾ പറയുന്നു.  ​ഗ്ളാമർ വേഷങ്ങളിലോ ലിപ് ലോക് രം​ഗങ്ങളിലോ അഭിനയിക്കില്ലെന്ന പിടിവാശി സായ്പല്ലവിക്കുണ്ട്. ഇത് കാരണമാണ് തമിഴിലും തെലുങ്കിലും സായ്പല്ലവിക്ക് അവസരങ്ങൾ കുറഞ്ഞത്. അഭിനയിക്കുന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാകാത്തതും സായ്പല്ലവിക്ക് വിനയായി.

സെലക്ടീവായി മാത്രമേ അഭിനയിക്കുകയുള്ളൂവെന്ന് സായ്പല്ലവി പറയുന്നു. ​നാ​ഗചൈതന്യ നായകനായ തെലുങ്കുചിത്രത്തിൽ ​ഗ്ളാമറസ് വേഷത്തിനാണ് ക്ഷണിച്ചത്. അതിൽ രണ്ട് ലിപ് ലോക്ക് രം​ഗങ്ങളുണ്ടായിരുന്നു. 2കോടി രൂപ പ്രതിഫലം വാ​ഗ്ദാനം ചെയ്തിട്ടും ഇതുകൊണ്ടാണ് താൻ പിന്മാറിയതെന്ന് സായ് പല്ലവി പറഞ്ഞു. അതിരൻ ആണ് സായ്പല്ലവി അവസാനമായി അഭിനയിച്ച ചിത്രം.

Readers Comment

Add a Comment