Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:41 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ അന്വേഷണം ആരംഭിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ്. രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ മറികടന്ന് കൊണ്ടാണോ ഇരുവർക്കും  കുഞ്ഞുങ്ങൾ ജനിച്ചതെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുക. തമിഴ്നാട് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യനാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾക്ക് ഇരട്ടകുട്ടികൾ ഉണ്ടായ സന്തോഷം താരങ്ങൾ പങ്കിട്ടത്. 'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', എന്ന കുറിപ്പോടെയായിരുന്നു കുഞ്ഞുങ്ങളുടെ കാലുകളുടെ ചിത്രം ഉൾപ്പെടെയുള്ള കുറിപ്പ് പങ്കിട്ടത്.

ഇതോടെ വലിയ ചർച്ചയായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. പലരും നിരവധി സദാചാര ചോദ്യങ്ങൾ ഉയർത്തി കടുത്ത അധിക്ഷേപവും താരങ്ങൾക്കെതിരെ ചൊരിയുന്നുണ്ട്.താരതമ്പതിമാർ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും സറോഗസി വഴി തന്നെയാണ് ഇരുവരും കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

എന്നാൽ നിലവിലെ ചട്ടങ്ങൾ പ്രകാരം ഇരുവർക്കും സറോഗസി നടത്താമോയെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം. രാജ്യത്തെ വാടക ഗർഭധാരണം സംബന്ധിചുള്ള നിലവിലെ നിയമപ്രകാരം വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം മാത്രമേ വാടക ഗർഭധാരണത്തെ ആശ്രയിക്കാൻ സാധിക്കൂ. നയൻതാര-വിഘ്നേശ് ശിവൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യത്തിൽ വകുപ്പ് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി മന്ത്രി വ്യക്തമാക്കി.

 

Readers Comment

Add a Comment