Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുതിര്‍ന്ന ചലച്ചിത്രതാരം അരുണ്‍ ബാലി അന്തരിച്ചു. എഴുപത്തൊമ്പത് വയസ്സായിരുന്നു. ദീര്‍ഘകാലങ്ങളായി രോഗപ്രതിരോധ ശേഷയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1991 ല്‍ പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെയായിരുന്നു അരുണ്‍ ബാലി അരങ്ങേറ്റം കുറിച്ചത്. 3 ഇഡിയറ്റസ്, കേദര്‍നാഥ്, പാനിപത്, ഹേ റാം, ദന്ത് നായക്, റെഡി, സമീന്‍, പോലീസ് വാല ഗുണ്ട എന്നി സിനിമകളിലും ഒട്ടേറെ ടെലിവിഷന്‍ സീരീയലുകളിലും വേഷമിട്ടിട്ടുണ്ട്. ദസ്തൂര്‍, കുങ്കും, ശക്തിമാന്‍, മാഹാഭാരത്, ആഹത്, സ്വാഭിമാന്‍, ചാണക്യ തുടങ്ങിയവയാണ് അരുണ്‍ ബാലി അഭിനയിച്ച സീരിയലുകള്‍.
30.82°C








