Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:09 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ കാണും. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച. അന്വേഷണത്തിൽ സർക്കാരിനെതിരായ നടിയുടെ പരാതി വിവാദം ആയിരിക്കെ ആണ് കൂടിക്കാഴ്ച. അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടിനൽകാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

അതേസമയം അതിജീവിത സര്‍ക്കാരിനെതിരേ രംഗത്തെത്തിയതിന് പിന്നാലെ മുഖംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കേസിലെ അന്വേഷണം ധൃതിപ്പെട്ട് പൂര്‍ത്തീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കി. അന്വേഷണത്തിന് കൂടുതല്‍ സമയം കോടതിയില്‍നിന്ന് ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികള്‍ക്ക് വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ കുറ്റാരോപിതന്‍ നെഞ്ചും വിരിച്ച് നടന്നേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Readers Comment

Add a Comment