Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് നേരത്തെ കേസ് പരിഗണിച്ചത്. അവരാണ് സമയപരിധി നിശ്ചയിച്ചത്, അതിനാല്‍ പുതിയ ബെഞ്ചിന് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ്  സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി. മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. ഇതിനുള്ളില്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടക്കുന്നതിനിടെ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പരാതിയില്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം. അതിജീവിതയ്ക്ക് അനാവശ്യ ഭീതിയാണെന്നും ഹര്‍ജി പിന്‍വലിക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. ആവശ്യമെങ്കില്‍ വിചാരണക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment