Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത വീണ്ടും ഹൈക്കോടതിയിൽ. ആക്രമിക്കപ്പെട്ട നടി തന്നെയാണ് സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ട് നടി ഹർജി നൽകി. 

ഇന്ന് രാവിലെയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ സുഹൃത്ത് ശരതിനെ മാത്രമാണ് പ്രതിപട്ടികയിൽ പുതിയതായി ചേർത്തത്. ദിലീപ് എട്ടാം പ്രതിയായി തുടരും. കേസിൽ ആകെ പത്തു പ്രതികളാണ് ഉള്ളത്.തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അങ്കമാലി മുൻസിഫ് കോടതിയിൽ നടപടികൾ അറിയിച്ചു കൊണ്ട് റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച കോടതിയിൽ നൽകാനിരിക്കുകയാണ്.

Readers Comment

Add a Comment