Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണ്. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധർമജനടക്കം 11 പേരെ പ്രതിയാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ധർമജനാണ് കേസിൽ ഒന്നാം പ്രതി. 2019 നവംബറിലാണ് പരാതിക്ക് ആധാരമായ സംഭവങ്ങൾ നടക്കുന്നത്. എറണാകുളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ധർമ്മജന് പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ധർമ്മജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പൊലീസ് തുടർ നടപടികൾ കൈക്കൊള്ളുക.
ധർമജൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധർമൂസ് ഷിഫ് ഹബ് എന്ന മത്സ്യവിൽപന സ്ഥാപനത്തിന് കേരളത്തിൽ പലയിടത്തും ബ്രാഞ്ചുകളുണ്ട്. ഈ രീതിയിൽ കോതമംഗലത്ത് ഒരു ഫ്രാഞ്ചൈസി തുടങ്ങാനായാണ് പരാതിക്കാരൻ ലക്ഷ്യമിട്ടത്. ഇതിനായി 43 ലക്ഷം രൂപ കേസിലെ പ്രതികൾക്ക് പലപ്പോഴായി നൽകിയെന്ന് പരാതിക്കാരൻ പറയുന്നു. 2019 നവംബറിൽ കരാർ ഒപ്പിട്ട ശേഷം തുടർന്നുള്ള ആറു മാസത്തോളം കോതമംഗലത്തേക്ക് മീനുകൾ കൃത്യമായി എത്തിച്ചു. എന്നാൽ 2020 മാർച്ച് മുതൽ കരാർ വ്യവസ്ഥകൾ ലംഘിച്ച് സപ്ലൈ നിർത്തിയെന്നാണ് പരാതി.
പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച കോടതി കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഐ പി സി 406, ഐ പി സി 402, ഐ പി സി 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണ് ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായും ധര്‍മജന്‍ അടക്കമുള്ളവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
2018 ജൂലൈ അഞ്ചിനാണ് ധര്‍മജനും പത്ത് സുഹൃത്തുക്കളും ചേര്‍ന്ന് ധര്‍മൂസ് ഫിഷ് ഹബ്ബിന് തുടക്കം കുറിച്ചത്. വിഷമില്ലാത്ത മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഈ സംരംഭം ആരംഭിച്ചതെന്ന് ധര്‍മജന്‍ പറഞ്ഞിരുന്നു. കൊച്ചി അയ്യപ്പന്‍കാവിന് സമീപമാണ് ആദ്യത്തെ ധര്‍മൂസ് ഫിഷ് ഹബ്ബ് തുടങ്ങിയത്. ഇന്ന് കേരളത്തില്‍ പലയിടത്തും ധര്‍മൂസ് ഫിഷ് ഹബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.
ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് ഇവിടെ വില്‍പനയ്‌ക്കെത്തിച്ചിരുന്നു. ചെറുമീനുകള്‍ വൃത്തിയാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്‌ലാറ്റുകളിലുമെത്തിച്ചും നല്‍കുന്ന തരത്തിലാണ് സംരംഭം. സിനിമാതാരങ്ങളും 'ധര്‍മൂസ് ഫിഷ് ഹബിന്റെ' ഫ്രാഞ്ചൈസി ഏറ്റെടുത്തിരുന്നു.
23.68°C








