Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:18 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിജയ് ബാബുവിനെ ചൊല്ലിയുള്ള താരസംഘടനയിലുള്ള തർക്കത്തിന് അയവില്ല. ഇപ്പോഴിതാ 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും നടി ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജി വച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇരുവരും രാജിക്കാര്യം അറിയിച്ച് അമ്മയ്ക്ക് ഇ- മെയില്‍ അയച്ചു. കഴിഞ്ഞ ദിവസം മാലാ പാര്‍വതി രാജിവച്ചിരുന്നു. വിജയ് ബാബുവിനോടുള്ള അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കൗണ്‍സലിൽ നിന്ന് മാറ്റി നിർത്തണം എന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ നൽകിയിരുന്നത്. ഇത് അംഗീകരിക്കുന്നതിന് പകരം, വിജയ് ബാബുവിൽ നിന്ന് കത്തെഴുതി വാങ്ങി,  'അമ്മ' എക്സിക്യൂട്ടീവ് കൗണ്സിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. 


അതിനിടെ കഴിഞ്ഞ ദിവസം ഐസിസിയില്‍ നിന്ന് രാജിവെച്ച നടി മാലാ പാര്‍വതി മണിയന്‍പ്പിള്ള രാജുവിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു. മാലാ പാര്‍വതി രാജിവെച്ചതില്‍ ഒരു കുഴപ്പവും ഇല്ലെന്നും, അവര്‍ക്കൊക്കെ പോകാന്‍ സ്ത്രീകളുടെ സംഘടന ഉണ്ടല്ലോ എന്നൊക്കെ രാജു പറഞ്ഞത് വലിയ വിവാദമായിരുന്നു. ഐസിസി അംഗമെന്നത് നിയമപരമായ ഉത്തരവാദിത്വം കൂടിയാണ്. അത് നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിയാണ് നല്ലതെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.


മാലാ പാര്‍വതിയുടെ രാജിയൊന്നും അവര്‍ക്ക് വിഷയമേയല്ല. മണിയന്‍പ്പിള്ള രാജു പറഞ്ഞത് സ്ത്രീ സംഘടനകള്‍ സിനിമയില്‍ ഉണ്ടല്ലോ എന്നാണ്. അപ്പോള്‍ അമ്മ പുരുഷ സംഘടനയാണോ എന്ന് ഞാന്‍ തിരിച്ച് ചോദിക്കുന്നില്ല. പക്ഷേ ഞാന്‍ ഒരു പുരുഷ സംഘടനയിലേക്കോ സ്ത്രീ സംഘടനയിലേക്കോ ഇല്ല. ഒറ്റയ്ക്ക് നിലനില്‍ക്കാന്‍ പറ്റും. അവര്‍ക്ക് പോവണമെങ്കില്‍ പോവാം, സ്ത്രീ സംഘടനയുണ്ടല്ലോ എന്നൊക്കെ രാജു പറഞ്ഞതിനോട് എന്ത് പറയാനാണ്. എന്തെങ്കിലും പറയുമ്പോള്‍, ചിലര്‍ പാകിസ്താനിലേക്ക് പൊക്കോ എന്ന് പറയുന്ന പോലെയാണിതെന്നും മാലാ പാര്‍വതി കൂട്ടിച്ചേർത്തു.


ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാനാണ് ഐസിസി യോഗത്തില്‍ നിര്‍ദേശം വന്നത്. അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് വിജയ് ബാബുവിനെ മാറ്റാനായിരുന്നു തീരുമാനമെടുത്തത്. അത് കഴിഞ്ഞ ദിവസം വന്ന പത്രക്കുറിപ്പില്‍ വിജയ് ബാബു സ്വമേധയാ രാജി സന്നദ്ധത അറിയിച്ചെന്നാണ് പറയുന്നത്. ശരിയായ സന്ദേശമല്ല സമൂഹത്തിലേക്ക് പോവുന്നതെന്ന് അത് വായിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു. ബലാത്സംഗക്കേസില്‍ ഇരുവിഭാഗങ്ങള്‍ക്കും വാദങ്ങളുണ്ടാവും. പക്ഷേ പരാതിക്കാരിയുടെ പേര് പറഞ്ഞത് വലിയ തെറ്റാണ്. അതിലൊരു നടി തീര്‍ച്ചയായും വേണമായിരുന്നുവെന്നും മാലാ പാര്‍വതി വ്യക്തമാക്കി.


ഐസിസി പറഞ്ഞത് പ്രകാരമല്ലേ വിജയ് ബാബു മാറി നിൽക്കുന്നത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ചോദിച്ചത്. എന്നാൽ പ്രസ് റിലീസിൽ പറയുന്ന കാര്യം സമൂഹത്തിന് ശരിയായ സന്ദേശം നൽകില്ല. ഇത് ലോക്കേഷനിൽ നടന്ന കാര്യമല്ല, സംഘടനയിൽ ഉള്ള കാര്യം അല്ല എന്നീ വാദങ്ങളാണ് അമ്മ ഉന്നയിച്ചത്. പരാതി പരിഹാര സെൽ വയ്‌ക്കേണ്ട കാര്യം 'അമ്മ'യ്ക്ക് ഇല്ല. പക്ഷേ ഐസിസിയിൽ വച്ചാൽ നി‍ദ്ദേശിച്ച നടപടി ക്രമങ്ങൾ പാലിക്കണം. ഐ സി സി സ്വയംഭരണ സംവിധാനമാകണം. അങ്ങനെ അല്ലാത്തത് ആണ് പ്രശ്‍നം എന്നും മാലാ പാ‍ർവ്വതി പറഞ്ഞു.

Readers Comment

Add a Comment