Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം ഉടൻ ഉണ്ടാകുമോ? ആരാധകർ നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. ദീർഘകാലത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന് വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സൂചിപ്പിക്കുന്നു. ഇപ്പോൾ പാരീസിലുള്ള ഞാൻ ജീവിതത്തിലെ ഒരു വലിയ കാര്യത്തിനായി ചെന്നൈയിൽ പോകുന്നു എന്നാണ് വിഘ്നേഷ് ശിവൻ പോസ്റ്റിൽ പറയുന്നത്. ആ വലിയ കാര്യമെന്നത് നയൻതാരയെ വിവാഹം കഴിക്കാനാണെന്നാണ് ആരാധകരുടെ നിഗമനം.
ചെന്നൈയിലേയ്ക്കുള്ള യാത്രയുടെ വിമാനത്തിനകത്തുവച്ചുള്ള സെൽഫിയും വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ കാണാനാണ് വിഘ്നേഷ് ശിവൻ പാരീസിൽ എത്തിയത്.
ഉടനെ തന്നെ തന്റെ ജീവിതത്തിൽ ഒരു സുപ്രധാനസംഭവം നടക്കാൻ പോകുന്നു എന്ന് നയൻതാരയും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സൂചിപ്പിക്കുന്നത് വൈകാതെ ഇരുവരും വിവാഹിതരാകുമെന്നാണ്.വിഘ്നേഷ് ശിവന്റെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘നാനും റൗഡി താൻ’. വിജയ് സേതുപതിയും നയൻതാരയുമായിരുന്നു ചിത്രത്തിലെ നായകനും നായികയും. വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.
29.82°C








