Breaking News
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് . തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
Your Comment Added Successfully!

18 വര്ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തമിഴ് നടന് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും. തമിഴ് മെഗാസ്റ്റാര് രജനീകാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ. ധനുഷും ഐശ്വര്യയും സോഷ്യല് മീഡിയയിലൂടെയാണ് വേർ പിരിയൽ പ്രഖ്യാപിച്ചത്. സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്ഷം ഒന്നിച്ചുജീവിച്ചു. ഈ യാത്രയില് വളര്ച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികള് പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങള് നില്ക്കുന്നത്. ദമ്പതിമാര് എന്ന നിലയില് ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില് ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചു-ട്വീറ്റില് ധനുഷ് കുറിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈകാര്യം ചെയ്യാന് ആവശ്യമായ സ്വകാര്യത തങ്ങള്ക്ക് നല്കണമെന്നും ധനുഷ് ട്വീറ്റില് ആവശ്യപ്പെട്ടിട്ടുണ്ട്.