Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:21 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

'ചുരുളി' ഉയർത്തിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുക്കം ലിജോ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന 'നൻപകൽ നേരത്ത് മയക്കം' ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഇന്നലെയാണ് ചിത്രീകരണം പൂർത്തിയായത്. ഒറ്റ ഷെഡ്യൂളിൽ തന്നെ ചിത്രം പൂർത്തീകരിച്ചു. ഈ ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയും ഒപ്പം ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ മുവി മൊണാസ്ട്രിയുമാണ്. കന്യാകുമാരിയിൽ നിന്ന് തുടങ്ങി കഴിഞ്ഞ ദിവസം പഴനിയിൽ ചിത്രീകരണം അവസാനിക്കുമ്പോൾ ലിജോ മമ്മൂട്ടി കോമ്പിനേഷനിൽ പുറത്തിറങ്ങുന്ന ചിത്രം കാണാൻ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. രമ്യ പാണ്ട്യൻ ആണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. ലിജോ പെല്ലിശേരിയുടെ  കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.

Readers Comment

Add a Comment