Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് . ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വകുപ്പിന് സമർപ്പിച്ച കണക്കുകളിലും വരുമാനത്തിലും പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നേരത്തെ മൂവരുടെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വകുപ്പിന്റെ നടപടി. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നു. താരങ്ങളുടെ പ്രതിഫലം വിതരണാവകാശ കരാറായി കാണിക്കുന്നു. ഇതിലൂടെ ടി.ഡി.എസ് ലാഭിക്കുന്നതായും വകുപ്പ് ആരോപിക്കുന്നു. ഇതേത്തുടർന്നാണ് മൂവരും നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്.ആവശ്യമായ രേഖകൾ സഹിതം എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. 

Readers Comment

Add a Comment