Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തനിക്ക് വധഭീഷണിയെന്ന് നടി കങ്കണ റണാവത്ത്. കർഷക സമരത്തെ വിമർശിച്ചതുകൊണ്ടാണ് തനിക്കെതിരെ വധഭീഷണിയെന്നും വധഭീഷണി മുഴക്കിയവർക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ടെന്നും അവർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. എഫ്‌ഐആറിൻറെ പകർപ്പടക്കം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.“മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാൻ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ രാജ്യത്തിനുള്ളിലെ വഞ്ചകർക്ക് പങ്കുണ്ട്. പണത്തിനും ചിലപ്പോൾ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികൾ ഭാരതാംബയെ അപകീർത്തിപ്പെടുത്തുന്നു. അവർ ദേശവിരുദ്ധ ശക്തികളെ ഗൂഢാലോചനകളിൽ സഹായിക്കുന്നു.” കങ്കണ കുറിച്ചു.
23.68°C








