Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽക്കലിൽ തലസ്ഥാനത്തുനിന്ന് മറ്റൊരു പ്രതിഭകൂടി. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി കീർത്തി ജെയിംസ് സീനിയർ വനിതകളുടെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ ചലഞ്ചർ ട്രോഫി ടീമിൽ ഇടംനേടി. ഓഫ് സ്പിൻ ബൗളിങ് ഓൾറൗണ്ടറായ കീർത്തി ഇന്ത്യ ഡി ടീമിലാണ് സ്ഥാനംപിടിച്ചത്. സായിയുടെ മെഡിക്കൽ കോളേജ് ക്രിക്കറ്റ് കോച്ചിങ് കേന്ദ്രത്തിൽ ബിജു ജോർജിന്റെ കീഴിലാണ് പരിശീലനം. പോങ്ങുംമൂട്

പട്ടം സെന്റ് മേരീസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കീർത്തി ക്രിക്കറ്റിലേക്ക്‌ എത്തുന്നത്. തുടർന്ന് കേരള ക്രിക്കറ്റ് അക്കാദമിയുടെ പരിശീലനം ലഭിച്ചു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അണ്ടർ- 16, അണ്ടർ -19 ടീമുകൾക്കായി കേരളത്തെ പ്രതിനിധീകരിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സീനിയർ വനിതകളുടെ ട്വന്റി 20 ടീമിലിടംപിടിച്ചു. തൃശ്ശൂർ സി.എം.എസ്. സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ കീർത്തി, അക്കാലത്ത് ബി.സി.സി.ഐ.യുടെ സൗത്ത് സോൺ ക്രിക്കറ്റ് അക്കാദമിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂഡൽഹി ലക്ഷ്മിബായ് കോളേജിലെ ബിരുദപഠനകാലത്ത് സൗത്ത് സോൺ ടീമിനായി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2018-ൽ സീനിയർ ഏകദിന, ട്വന്റി 20 ടീമിൽ കേരളത്തെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും കീർത്തിയായിരുന്നു. ഏകദിനത്തിൽ അഞ്ച് മത്സരങ്ങളിൽ 12 വിക്കറ്റ് നേടി. സ്പിന്നർമാർക്കായി എൻ.സി.എ.യുടെ ദേശീയ ക്യാമ്പിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട കീർത്തി സീനിയർ ട്വന്റി 20 ചലഞ്ചർ ട്രോഫിയിൽ മിതാലി രാജ് ക്യാപ്റ്റനായ ഇന്ത്യാ ബ്ളൂവിനായി കളിച്ചു.

പക്ഷേ, ആദ്യ മത്സരത്തിൽത്തന്നെ കാൽമുട്ടിനു പരിക്കേറ്റു. തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാണ് 2020-ലെ സീസണിൽ ടി ട്വന്റി കേരളാ ടീമിലും അണ്ടർ 23 ടീമിലും തിരിച്ചെത്തിയത്. മുട്ടിൽ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നത് തിരിച്ചടിയായി. എന്നാൽ അതിനുശേഷം മുംബൈയിൽ കലിം ജാഫറിന്റെ കീഴിൽ പരിശീലനം നേടി ടീമിലേക്ക്‌ തിരിച്ചെത്തി. ഇപ്പോൾ സീനിയർ കേരളാ ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ചലഞ്ചർ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ടീമിലിടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് കീർത്തി. പോങ്ങുംമൂട് ശ്രീമുദ്രയിൽ വീണാ എൻ.നായരുടെ മകളാണ്.

ഇന്ത്യൻ ടീമിലെത്താനുള്ള പ്രകടനം കീർത്തി ചലഞ്ചർ ട്രോഫിയിൽ കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകൻ ബിജു ജോർജ് പറഞ്ഞു. ഇന്ത്യ എ, ബി, സി, ഡി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഡിസംബർ നാലുമുതൽ ഒമ്പതുവരെ വിജയവാഡയിലാണ്.

Readers Comment

Add a Comment