Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവാക്കള്‍ക്കിടയില്‍ ഹരമായിക്കൊണ്ടിരിക്കുന്ന ഹിപ് ഹോപ് സംസ്‌കാരത്തെ കുറിച്ച് ജോവെന്‍ റോയ് സംവിധാനം ചെയ്യുന്ന സൗത്ത്‌സൈഡ് ഡോക്യുമെന്ററി പുറത്തിറങ്ങി.കപ്പ സ്റ്റുഡിയോയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. കപ്പയുടെ ആദ്യ ഡോക്യുമെന്ററിയാണ് സൗത്ത്‌സൈഡ്.

 ഹിപ് ഹോപ് ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം, ഈ കലയുടെ ഭാവി സാധ്യതകള്‍ തുടങ്ങിയവയാണ് ഈ ഡോക്യുമെന്ററിയില്‍ ചര്‍ച്ച ചെയ്യുന്നത്.ഹിപ് ഹോപ് സംസ്‌കാരത്തിന്റെ അന്തര്‍ധാര സജീവമാണോ? ആ അന്വേഷണമാണ് കപ്പയുടെ ഡോക്യുമെന്ററി.

യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ എംസി കൂപ്പര്‍, ഡബ്സി, പരിമള്‍ ഷായ്സ് തുടങ്ങിയ താരങ്ങളെല്ലാം ഹിപ് ഹോപ് കള്‍ച്ചറിനെ കുറിച്ചുളള തങ്ങളുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും ഡോക്യുമെന്ററിയില്‍ പങ്കുവെക്കുന്നുണ്ട്.ഹിപ് ഹോപ് കള്‍ച്ചറിനെ കുറിച്ച് വിശദമായി തന്നെ സൗത്ത്സൈഡില്‍ പരാമര്‍ശിക്കുന്നുണ്ട്.

പോപ്പ് സംസ്കാരത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും സഹായകമാകാനുതകുന്ന വിധത്തിലുള്ള ശക്തവും പ്രമുഖവുമായ യുവസംസ്കാരമാണ് കേരളത്തിനുള്ളത്. ആശയാവിഷ്കാരത്തിനായി വിവിധ കലാരൂപങ്ങൾ വ്യത്യസ്ത രീതികളിൽ നമ്മൾ  ഉപയോഗിക്കുന്നു. യുക്തിസഹജ ചിന്താഗതിയും, മതസഹിഷ്ണുതയും, യുവാക്കളെ രാഷ്ട്രീയ അവബോധവും ഉത്സാഹവതികളുമാക്കുന്നു . കൊച്ചി മുസിരിസ് ബിനാലെ പോലുള്ള കലാമേളകൾ, ഊരാളി പോലുള്ള സം​ഗീതബാൻഡുകൾ, വാൾ ആർട്സ്, കലയിലൂടെയുള്ള പ്രതിഷേധം തുടങ്ങിയവ കേരളത്തിൽ ആഴത്തിൽ വേരൂന്നുകയും യുവസംസ്കാരത്തിൽ ഏറെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. മതപരവും, രാഷ്ട്രീയവുമായ തീവ്ര വിശ്വാസങ്ങൾ കൊണ്ട് ഇരുൾ പടർന്നിരിക്കുന്ന ഈ കാലഘട്ടത്തെ അതിജീവിക്കാൻ കേരളത്തിലെ വളർന്നുവരുന്ന യുവസംസ്കാരവും പോപ്പ് കലാകാരന്മാരും തങ്ങളുടെ ആശയങ്ങളും ചിന്തകളും പ്രകടിപ്പിക്കാൻ വിവിധ മാധ്യമങ്ങൾ ഉപയോഗിക്കുന്ന കാലഘട്ടമാണിത് .

കേരളത്തിൽ ഹിപ് ഹോപ് ആർട്ടിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വർധനവോടെ കേരളത്തിൽ ഹിപ് ഹോപ് എന്ന കലാരൂപ മൂല്യം  വികസിച്ചു കൊണ്ടിരിക്കുന്ന സംസ്കാരം, ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം, ഈ കലയുടെ ഭാവിസാധ്യതകൾ എന്നിവ പകർത്താനും പ്രദർശിപ്പിക്കാനും ഈ ഡോക്യുമെന്ററി ലക്ഷ്യമിടുന്നു. കലാകാരന്മാരെ തിരഞ്ഞെടുത്ത് അവരുടെ കാഴ്ചപ്പാടുകൾക്കും അവരുടെ കഥകൾക്കും അവർ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനും ഊന്നൽ നൽകുന്ന വിധത്തിലാണ്  ഡോക്യുമെന്ററി ക്യൂറേറ്റ് ചെയ്തിരിക്കുന്നത് . ഹിപ് ഹോപ്പിന് പിന്നിലെ കലയെയും കലാകാരനെയും അറിയുക, അതോടൊപ്പം അതിന്റെ ചരിത്രത്തെ കുറിച്ചും കേരളത്തിലെ ഹിപ് ഹോപ് സംസ്കാരത്തിന്റെ അന്തർധാരയുടെ നിലവിലെ സാഹചര്യത്തെ കുറിച്ചും വ്യക്തമായി മനസ്സിലാക്കുകയാണ് സൗത്ത് സൈഡിന്റെ ലക്ഷ്യം.

കൊച്ചി സ്വദേശിയാണ് സംവിധായകന്‍ ജോവെന്‍ റോയ്. പേമെന്റ് ആപ്പായ ക്രെഡില്‍ വിഷ്വല്‍ ഡിസൈനറായി ജോലി ചെയ്യുന്ന ജോവെന്‍ നിരവധി ഡോക്യുമെന്ററികളും ഷോര്‍ട്ട്ഫിലിമുകളും ചെയ്തിട്ടുണ്ട്. ഡോക്യൂമെന്ററിയുടെ  ഡിഒപി ജേക്കബ് റെജിയും, എഡിറ്റര്‍ റിയാസ് ഹസ്സനുമാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് പരിമള്‍ ഷായ്സ്, എ.കെ.ദേവികയാണ് റിസര്‍ച്ച്.

Readers Comment

Add a Comment