Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആണായാൽ കരയല്ലേ.. പെണ്ണായാൽ കുനിയല്ലേ. ആരുണ്ടാക്കി ജൻഡർ റോൾസ്,’ സോഷ്യൽ മീഡിയ ഏറ്റുപാടുകയാണ് ഈ വരികൾ. വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും നിറഞ്ഞു നിൽക്കുകയാണ് ഈ ഗാനം.ആണുങ്ങളും പെണ്ണുങ്ങളും നേരിടുന്ന ജെന്‍ഡര്‍ റോള്‍സിനെ കുറിച്ച് ഹാസ്യരൂപേണ, റാപ്പറും വ്ളോഗറും യുട്യൂബറുമൊക്കെയായ കാര്‍ത്തിക് കൃഷ്ണൻ ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ആരുണ്ടാക്കി ജെൻഡർ റോൾസ്' എന്ന ചോദ്യം ഇന്നത്തെക്കാലത്ത് വളരെയധികം പ്രസക്തമാണ്. ഈ ചോദ്യം ഒരു റാപ്പ് സോംഗിലൂടെ അവതരിപ്പിച്ച കാർത്തിക് കൃഷ്ണൻ ഇപ്പോൾ ഒരു താരമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം 6 മില്യണിലധികം ആളുകൾ കാർത്തിക്കിന്റെ കുറിക്കു കൊള്ളുന്ന പാട്ട് കണ്ടുകഴിഞ്ഞു.
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമായി സമൂഹം കൽപ്പിച്ചു വച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളെ വിമർശിച്ചു കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആണായാൽ അത് ചെയ്യാം, പെണ്ണായാൽ അത് പാടില്ല തുടങ്ങിയ നിയമങ്ങൾ ഉണ്ടാക്കിയത് ആരാണ് എന്നാണ് ഗാനത്തിലൂടെ ചോദിക്കുന്നത്.സാമൂഹിക വിഷയങ്ങൾ റാപ്പിലൂടെ അവതരിപ്പിക്കുക എന്നുള്ളത് നിസ്സാരകാര്യമല്ല .
പെണ്‍കുട്ടികളുടെ ചെറിയ പ്രായത്തിലുള്ള വിവാഹത്തെക്കുറിച്ചും, സെക്സ് എജ്യുക്കേഷനെക്കുറിച്ചും, സ്ത്രീധനത്തെക്കുറിച്ചും കാര്‍ത്തിക് മുമ്പ് റാപ്പ് ചെയ്തിട്ടുണ്ട്.ഇത്തരം വിഷയങ്ങളില്‍ റാപ്പ് ചെയ്യുന്നതിനെക്കുറിച്ചും റാപ്പിലൂടെ തന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിനെക്കുറിച്ചും കാര്‍ത്തിക്ക് മുമ്പും സംസാരിച്ചിച്ചിട്ടുണ്ട്
ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശമേ ആദ്യം ഇത് തുടങ്ങിയ സമയത്ത് ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീടാണ് കലയ്ക്ക് വേറൊരു വശം കൂടിയുണ്ടെന്നും ചിന്തിപ്പിക്കാനും പ്രതിഷേധിക്കാനും കഴിയുമെന്ന് മനസിലാക്കിയതെന്നും ഈ യുവ റാപ്പര്‍ പറയുന്നു.
താനും പണ്ട് പാട്രിയാർക്കിയിൽ വിശ്വസിച്ചിരുന്നു, പക്ഷേ, പിന്നീട് മാറി ചിന്തിക്കാൻ തുടങ്ങിയെന്നാണ് കാർത്തിക് പറയുന്നത്. സമൂഹത്തിൽ കാലങ്ങളായി നിലനിന്നുപോരുന്ന മിഥ്യാധാരണകളെക്കുറിച്ചെഴുതിയ ‘ദി ഹമ്പിൾ മ്യൂസിഷ്യൻ’ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കാർത്തിക് ഗാനം പോസ്റ്റ് ചെയ്തത് .
30.82°C








