Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:29 pm
  • 20th April, 2024
  • Overcast Clouds
34.82°C32.62°C
  • Humidity: 61 %
  • Wind: 3.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒടുവിൽ മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തിയറ്ററിൽത്തന്നെ റിലീസ് ചെയ്യാൻ തീരുമാനമായി എന്നാണ് വിവരം. ഒടിടി കരാർ ഭേദഗതി വരുത്തിയാണ് ഇതിനു ശ്രമിക്കുന്നത്.150 തിയറ്ററുകളുടെ കൂട്ടായ്മ ,സിനിമ റിലീസ് ചെയ്യാൻ നിർമാതാക്കളുമായി സംസാരിച്ചു തുടങ്ങി. സാധാരണ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിനു ശേഷമാണ് ഒടിടിക്കു നൽകാറ് . എന്നാൽ മരക്കാർ അതിനു മുൻപുതന്നെ ഒടിടിയിലേക്കു മാറ്റാനുള്ള   സാധ്യതകളെ കുറിച്ചാണ്  ആലോചിക്കുന്നത്. 

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്.

ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് .മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രമാണിത്. എസ്സ്. തിരു ആണ് ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിചിരിക്കുന്നത് . ഈ ചിത്രത്തിന്റെ ചിത്രസംയോജനം  എം.എസ്സ് അയ്യപ്പൻ നായരാണ്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.

  പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതിനു മുൻപ് തന്നെ 2019 ദേശീയ ചലച്ചിത്ര പുരസ്കാരം മരക്കാരിന്  ലഭിച്ചിട്ടുണ്ട് . മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മികച്ച vfxനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. 

Readers Comment

Add a Comment