Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പിറന്നാൾ നിറവിൽ നക്ഷത്ര കണ്ണുള്ള ബോളിവുഡ് താര സുന്ദരി. ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ സുന്ദരി എന്നറിയപ്പെടുന്ന താരമാണ് ഐശ്വര്യ റായ്. താരസുന്ദരിക്ക് ഇന്ന് 48ാം ജന്മദിനമാണ്. ഈ പിറന്നാൾ ദിനത്തിൽ സിനിമയ്‌ക്കകത്തും പുറത്തും നിന്നായി നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.1973 നവംബർ ഒന്നിന് ആർമി ബയോളജിസ്‌റ്റ് കൃഷ്‌ണരാജിൻറെയും വൃന്ദയുടെയും മകളായി കർണാടകയിലെ മാംഗ്‌ളൂരുവിലാണ് ജനനം. തുളു സംസാരിക്കുന്ന കർണാടകയിലെ കടൽത്തീര ജില്ലയ്‌ക്ക്‌ സമീപപ്രദേശത്തുള്ള ബണ്ട് സമുദായത്തിൽ പെട്ടവരാണ് താരവും കുടുംബവും. മൂത്ത സഹോദരൻ ആദിത്യ റായ് മെർച്ചൻറ് നേവിയിൽ എഞ്ചിനിയറാണ്. 2017 മാർച്ച് 18ന് താരത്തിൻറെ പിതാവ് മരണപ്പെട്ടു.ഐശ്വര്യയുടെ ജനന ശേഷം കുടുംബം മുംബൈയിലേയ്‌ക്ക് താമസം മാറിയിരുന്നു. ശേഷം ആര്യ വിദ്യാ മന്ദിർ ഹൈസ്‌കൂളിലായിരുന്നു താരത്തിൻറെ പഠനം. ഒരു വർഷക്കാലം ജയ് ഹിന്ദ് കോളേജിലായിരുന്നു ഇൻറർമീഡിയേറ്റ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം മാതുംഗ ഡിജി റുപാരൽ കോളേജിൽ നിന്നും 90 ശതമാനം മാർക്കോടെ എച്ച് എസ് സി പരീക്ഷ പാസായി.കൗമാരപ്രായത്തിൽ അഞ്ച് വർഷം ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ചു. സുവോളജി ഇഷ്‌ടമായിരുന്ന താരത്തിന് മെഡിസിൽ കരിയറായി തിരഞ്ഞെടുക്കാനാണ് ആഗ്രഹിച്ചിരുന്നത്. പിന്നീട് ആർകിടെക്‌ട്‌ ആകാനുമായിരുന്നു തീരുമാനം. പക്ഷേ ഈ പദ്ധതികളെല്ലാം ഉപേക്ഷിച്ച് താരം മോഡലിംഗ് കരിയറാക്കി.

Readers Comment

Add a Comment