Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:15 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അൻപത്തി ഒന്നാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത്. ഡൽഹിയിൽ നടന്ന 67ാമത് ദേശീയ പുരസ്കാര വിതരണ ചടങ്ങിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് അവാർഡ് സമ്മാനിച്ചത്. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് അദ്ദേഹം നൽകിയ ആജീവനാന്ത സംഭാവനകൾ മാനിച്ചാണ് അംഗീകാരം.പുരസ്‌കാരം ഏറ്റുവാങ്ങാനായി അദ്ദേഹം കുടുംബസമേതമാണ് ഡൽഹിയിലെത്തിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരുണ്ടായിരുന്നു. അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.ഇന്ത്യൻ ചലച്ചിത്രത്തിൻറെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ 100ാം ജന്മവാർഷികമായ 1969 മുതലാണ് പുരസ്‌കാരം നൽകിത്തുടങ്ങിയത്.1933ൽ കർമ്മ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഇന്ത്യൻ സിനിമയിലെ ആദ്യ വനിത എന്നറിയപ്പെടുന്ന ദേവിക റാണിയാണ് ആദ്യ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാര ജേതാവ്. ബോളിവുഡിൻറെ ബിഗ് ബി അമിതാഭ് ബച്ചനായിരുന്നു 2018ൽ ഈ അംഗീകാരത്തിന് അർഹനായത്.

Readers Comment

Add a Comment