Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:51 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‘ഈശോ’ സിനിമയുമായി ബന്ധപ്പെട്ട് ഫാദർ ജെയിംസ് പനവേലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സംവിധായകൻ ജീത്തു ജോസഫിനെതിരെ സൈബറാക്രമണം. സിനിമയുടെ പേരിൽ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേൽ പറഞ്ഞത്.ജീത്തു ജോസഫിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും പറഞ്ഞാണ് സൈബർ ആക്രമണം. സിനിമാക്കാർ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമർശകർ പറയുന്നു.

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ ജീത്തു ജോസഫ് പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസികൾ എന്ന അവകാശപ്പെടുന്ന ചിലർ സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

 

Readers Comment

Add a Comment