Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:02 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോൺ   പ്രൈമിൽ    സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ ആണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരവും മികച്ച നടനുള്ള പുരസ്‌ക്കാരവുമാണ് ചിത്രം സ്വന്തമാക്കിയത്. സൂര്യയുടെ തന്നെ നിർമാണ കമ്പനിയായ 2 ഡി എന്റർടെയിൻമെന്റും സിഖ്യ എന്റർടെയിൻമെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Readers Comment

Add a Comment