Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. ഡിസംബറിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്. തിരുവനന്തപുരത്ത് മാത്രമാകും ഇത്തവണ മേള സംഘടിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് മേഖലകളിലായി സംഘടിപ്പിച്ചായിരുന്ന കഴിഞ്ഞ തവണ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിയത് .തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമായിരുന്നു മേള നടന്നത്. നാല് മേഖലകളിലായി മേള സംഘടിപ്പിക്കുന്നതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
മേളയിൽ പ്രദർശിപ്പിക്കാനുള്ള ചിത്രങ്ങൾ സെപ്റ്റംബർ 10 നുള്ളിൽ https://www.iffk.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. 2020 സെപ്റ്റംബർ 1 നും 2021 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തിയായ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. രാജ്യാന്തര മത്സര വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇപ്പോൾ, ലോക സിനിമ വിഭാഗങ്ങൾ എന്നിവയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ രാജ്യാന്തര മത്സര വിഭാഗത്തിൽ പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.
23.68°C








