Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യു ട്യൂബ് വ്ളോഗർമാരായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. കണ്ണൂർ ആർ.ടി.ഒയുടെ പരാതിയിലാണ് നടപടി. ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിൻറെ രൂപകൽപനയിൽ മാറ്റം വരുത്തി തുടങ്ങിയ ഒൻപതു കുറ്റങ്ങൾ ചുമത്തി മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസമാണ് വ്ളോഗർമാരുടെ വാഹനം പിടിച്ചെടുത്തത്. ഉടമകളായ എബിൻ, ലിബിൻ എന്നിവരോട് ഇന്ന് രാവിലെ ആർ.ടി.ഒ ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടു.

നിർദേശപ്രകാരം ഓഫിസിലെത്തിയ ഇവർ ആർ.ടി.ഒയുമായുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ പരിസരത്തു തടിച്ചു കൂടിയ വ്ളോഗർമാരുടെ ഇരുപതോളം ആരാധകരും പൊലീസ് കസ്റ്റഡിയിലാണ്.

 

Readers Comment

Add a Comment