Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഗ് ബോസ് ആദ്യത്തെ സീസൺ വിജയിയും സിനിമ താരവുമായ സാബുമോൻ അബ്ദുസമദുമായി ബന്ധപ്പെട്ട ചർച്ചകളാണ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ക്ലബ് ഹൗസിൽ നടന്ന ചർച്ചയിൽ സാബുമോൻ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ അപമാനിച്ചെന്ന് ആരോപിച്ച് വലിയ വിമർശനങ്ങളാണ് നേരിടുന്നത്. സാബു മോനെതിരെ വിമർശനവുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ രംഗത്തെത്തിയിരുന്നു.

ബിഗ് ബോസിൽ വിന്നറായതിന് പിന്നാലെ സാബുമോൻ തന്നോട് മോശമായി പെരുമാറിയ സംഭവവാണ് രഞ്ജു രഞ്ജിമാർ വെളിപ്പെടുത്തിയത്. ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ തന്നെയായിരുന്നു രഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ പ്രവർത്തിച്ച് തുടങ്ങിയ കാലം മുതൽക്കേ തനിക്ക് സാബുമോനെ അറിയാവുന്നതാണ്. താനീ ലോകത്ത് ആരെയെങ്കിലും മനസ്സറിഞ്ഞ് വെറുക്കുന്നു എങ്കിൽ അത് സാബുമോനാണ് അവർ പറഞ്ഞിരുന്നു.
അതിനുള്ള കാരണവും രഞ്ജു രഞ്ജിമാർ വെളിപ്പെടുത്തിയിരുന്നു. ട്രാൻസ്ഫോബിക് ആയിട്ടുളള വ്യക്തിയാണ് സാബു മോനെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞിരുന്നു. ഒരു ഇരട്ട വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തെ ഇപ്പോഴും പിടികിട്ടാത്ത ആൾക്കാർ, ട്രാൻസ് കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നവർ പോലും അയാളുടെ കൂടെ ഉണ്ടെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കിയിരുന്നു.

രഞ്ജു രഞ്ജിമാറിന്റെ വിമർശനം പുറത്തുവന്നതിന് പിന്നാലെ സാബു മോനെ പിന്തുണച്ച് ട്രാൻസ്‌ജെൻഡറും നടിയുമായി അഞ്ജലി അമീർ രംഗത്തെത്തിയിരുന്നു. ബിഗ് ബോസിൽ പങ്കെടുക്കുന്ന കാലത്ത് സാബുമോൻ തനിക്ക് വേണ്ടി അണിയറ പ്രവർത്തകരോട് കലഹിച്ചതിനെ കുറിച്ചായിരുന്നു അഞ്ജലി അമീർ പങ്കുവച്ചത്. ഫേസ്ബുക്കിലാണ് അഞ്ജലി ഇക്കാര്യം വ്യക്തമാക്കിയത്.

ഞാൻ ബിഗ്‌ബോസിൽ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലൂടെ ഞാൻ കടന്ന് പോയിരുന്നു. ജെൻഡർ അഫിർമേറ്റീവ് സർജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുടെ തുടർച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്ടിക്കുന്ന പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നുമെന്റെ അടിവയറ്റിൽ വേദന ഘനം വെച്ചുയരും
.ഷോയിൽ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ എന്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിന്റെ സേവനം വേഗത്തിൽ ഉറപ്പ് വരുത്താൻ ബിഗ്‌ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങൾ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണെന്ന് അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാബു മോൻ. ഇന്ത്യ ടുഡേ മലയാളത്തിന് അനുമവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സാബു മോൻ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. തന്നെ മാത്രം ലക്ഷ്യം വച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾ സംഘടിത ഗൂഡാലോചനയാണെന്ന് സാബുമോൻ പറയുന്നു.

വിവാദങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി സാബുമോന് ലൈംഗിക ന്യൂനപക്ഷത്തെ പേടിയാണോ എന്നാണ് അവർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ചോദിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്റെ ചോദ്യങ്ങളും ആശയങ്ങളും ഇഷ്ടപ്പെടാത്ത ആൾക്കാരാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സാബു മോൻ പറഞ്ഞു. ക്ലബ് ഹൗസിൽ നടന്ന ചർച്ചയിൽ താൻ ചോദിച്ച ചോദ്യം എന്താണെന്നും സാബു മോൻ പറഞ്ഞു.

ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്താൽ പോലും, ബയോളജിക്കലി അവർ എക്‌സ്, വൈ ക്രോമസോം തന്നെ അല്ലേ എന്നതായിരുന്നു ചർച്ചയിൽ ചോദിച്ചത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിന് ഉത്തരം പറയാതെ തികച്ചും ഏകപക്ഷീയമായ ചർച്ചയാണ് പിന്നീട് ഉണ്ടായതെന്നും സാബു മോൻ പറയുന്നു. നല്ല ഉദ്ദേശത്തോടെ നടന്നുകൊണ്ടിരുന്ന ചർച്ചയായിരുന്നു അത്. ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തിന് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗിക ന്യൂനപക്ഷത്തിനോട് എങ്ങനെ പെരുമാറണമെന്നോ അവരെ മനസിലാക്കാനും നമ്മുടെ സമൂഹം തയ്യാറാകുന്നില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ ഉൾപ്പെടുന്നവരെയാണ് മിശ്ര ലിംഗം അഥവാ ഇന്റർസെക്‌സ് എന്ന പറയുന്നത്. ഈ വിഷയം ചർച്ചയ്‌ക്കെടുത്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് സാബുമോൻ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ സാബുമോൻ വളരെ മോശമായി സ്ത്രീകളെ അപമാനിച്ചു. സാബുമോന് എന്താ ലൈംഗിക ന്യൂനപക്ഷത്തെ പേടിയാണോ, സാബു ട്രാൻസ് ജൻഡേഴ്‌സിനെതിരാണ് എന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോളും നടക്കുന്നത്. എല്ലാ വിഭാഗത്തിലുള്ളവരെയും ബഹുമാനിക്കുന്ന ഒരാളാണ് ഇപ്പോൾ ഞാെന്ന് സാബുമോൻ വ്യക്തമാക്കി. എന്നെ എനിക്കറിയാവുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർ തന്നെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് പ്രതികരിക്കുന്നുണ്ട്. എന്നെ ആശ്വസിപ്പിക്കാനും അവർ എത്താറുണ്ടെന്നും സാബു മോൻ വ്യക്തമാക്കി.

Readers Comment

Add a Comment