Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:52 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുകേഷ് – മേതിൽ ദേവിക വിവാഹമോചന വാർത്തയിൽ ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്ന് മുകേഷിന്റെ ആദ്യഭാര്യ സരിത. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതെന്ന് സരിത വ്യക്തമാക്കി. മുകേഷിന്റെ രണ്ടാം വിവാഹവും അവസാനിക്കുന്നുവെന്ന വാർത്തകളോട് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും സരിത വ്യക്തമാക്കി.

ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നൽകിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലാണുള്ളത്. കേസിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 1988 ലായിരുന്നു മുകേഷ്–സരിത വിവാഹം. വേർപിരിഞ്ഞ ശേഷം 2013 ലായിരുന്നു മേതിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തത്. ഈ സമയത്ത് മുകേഷിനെതിരെ വെളിപ്പെടുത്തലുമായി സരിത രംഗത്ത് വന്നിരുന്നു. സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നാണ് 2016ൽ മുകേഷ് കൊല്ലത്ത് നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങിയപ്പോൾ സരിത പറഞ്ഞത്.മുകേഷ് എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആർത്തി കാണിക്കുന്നവരാണ്. തന്റെ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകാൻ പോലും മുകേഷ് ആവശ്യപ്പെട്ടു. നടിമാർക്ക് ശബ്ദം നൽകിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് താൻ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛൻ എന്ന നിലയിൽ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷിൽ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മർദിക്കുന്നത് മക്കൾ കാണാതിരിക്കാനാണ് കുട്ടികളെ ബോർഡിംഗിൽ ആക്കിയത്. മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. മുകേഷ് വീണ്ടും വിവാഹിതനായത് താൻ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്’, വർഷങ്ങൾക്ക് മുൻപ് സരിത പറഞ്ഞത് ഇങ്ങനെയായിരുന്നു.

Readers Comment

Add a Comment