Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐഡിയാ സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ​ഗായകനാണ് ജോബി ജോൺ. ഷോയുടെ നാലാം സീസണിൽ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം ജോബിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് ലഭ്യമായിരുന്നില്ല. മറ്റ് പല മത്സരാർത്ഥികളെയും പല വേദികളിലും കാണാൻ കഴിഞ്ഞപ്പോഴും ഈ പ്രിയപ്പെട്ട കലാകാരൻ സജീവമായിരുന്നില്ല എന്നുവേണം പറയാൻ. എന്നാൽ ഇന്ന് ജോബിയു‍ടെ അവസ്ഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ലെെവിലാണ് ഇന്നത്തെ തന്റെ അവസ്ഥ ജോബി പങ്കുവച്ചത്.  വളരെയധികം ശ്രദ്ധിച്ചിട്ടും കോവിഡ് ബാധ തന്റെ ശ്വാസകോശത്തിനെ ബാധിച്ചതായി ജോബി വീഡിയോയിൽ പറയുന്നു. കൊവിഡ് വന്ന് പോയെങ്കിലും പോസ്റ്റ് സിംപ്റ്റംസ് പ്രത്യക്ഷപ്പെടുകയായിരുന്നു. അത് പോലെ തന്നെ ന്യൂമോണിയയും കൂടിയിരുന്നു. ശ്വാസംമുട്ടലിന്റെയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഇപ്പോൾ റിനയ് മെഡിസിറ്റിയിൽ അഡ്‌മിറ്റ് ആണ് താനെന്നും ജോബി  വീഡിയോയിൽ വ്യക്തമാക്കി.

സ്റ്റാർ സിംഗറിൽ നിന്ന് ഇറങ്ങിയത് ശേഷം, നല്ല പാട്ട് പാടാനോ നല്ല പാട്ട് പാടിത്തരാനോ സാധിച്ചില്ല. അല്ലെങ്കിൽ എനിക്ക് അങ്ങനത്തെ ഒരു സോം​ഗ് കിട്ടിയതില്ല. ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകുമോ എന്നുപോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു എന്നും ജോബി പറയുന്നു. രണ്ട് കൊല്ലമായി എന്റെ കുഞ്ഞുങ്ങളെ പുറത്ത് പോലും ഇറക്കാറില്ല, അത്രയും ശ്രദ്ധിച്ചാണ് ഞാൻ നടന്നത്, എന്നിട്ടാണ് ഈ അവസ്ഥയിലൂടെ പോവേണ്ടി വന്നതെന്നും ജോബി വീഡിയോയിൽ പറയുന്നു. എത്രയും വേ​ഗം പ്രിയപ്പെട്ട ​ഗായകന് രോ​ഗം മാറട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ

Readers Comment

Add a Comment