Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:17 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന്യുമോണിയ ബാധയെ തുടർന്ന് വിഖ്യാത നടൻ നസറുദ്ദീൻ ഷാ ആശുപത്രിയിൽ. മുംബൈയിലെ ഖാർ ഹിന്ദുജ ആശുപത്രിയിലാണ് 70 കാരനായ നടനെ പ്രവേശിപ്പിച്ചത്. അഭിനേത്രി കൂടിയായ ഭാര്യ രത്‌ന പഥക്കാണ് രോഗവിവരം പുറത്തുവിട്ടത്. ശ്വാസകോശത്തിലെ ന്യുമോണിയ ബാധ കൂടിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടൻ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ അഭിനേതാവാണ് നസറുദ്ദീൻ ഷാ. 2020 ൽ പുറത്തിറങ്ങിയ മീ രക്സമാണ് ഒടുവിൽ ഇറങ്ങിയ ചിത്രം. ആമസോൺ പ്രൈം വീഡിയോ സീരീസായ ബാൻഡിഷ് ബാൻഡിറ്റ്‌സിലും അദ്ദേഹം അഭിനയിച്ചിരുന്നു. ദ്രുവ് ലാതർ സംവിധാനം ചെയ്യുന്ന മാരീച് എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന ദി മിനിയേച്ചറിസ്റ്റ് ഓഫ് ജുണഗഡ് എന്ന ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Readers Comment

Add a Comment