Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:41 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന കോൾഡ് കേസ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വിഡിയോ ആണ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ടീസർ പുറത്തുവിട്ടത്. ഈ മാസം 30ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യും.

ഛായാഗ്രാഹകൻ തനു ബാലക് സംവിധായകാകുന്ന ആദ്യ ചിത്രമാണ് കോൾഡ് കേസ്. അരുവി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അദിതി ബാലന്റെ മലയാള അരങ്ങേറ്റവും കൂടിയാണ് ചിത്രം.ലക്ഷ്മിപ്രിയ, അലൻസിയർ ലോപ്പസ്, അനിൽ നെടുമങ്ങാട്, ആത്മീയ രാജൻ, സുചിത്ര പിള്ള തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രം ഹൊറർ ത്രില്ലർ ആണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ആന്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനാഥ് വി നാഥ് ആണ് തിരക്കഥ.

Readers Comment

Add a Comment