Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ മണികണ്ഠൻ ആചാരി. റേഷൻ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ചിത്രം സഹിതം പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്.

‘അങ്ങനെ എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു. സന്തോഷം’.-റേഷൻ കടയിൽ നിന്നുള്ള ചിത്രത്തിനൊപ്പം മണികണ്ഠൻ ആചാരി കുറിച്ചു.ഇതിന് മുമ്പ് എന്താ റേഷൻ കിട്ടാതിരുന്നത്? എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകന്റെ സംശയം. പുതിയ വീട്ടിലേയ്ക്കുള്ള കാർഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ എന്നാണ് മണികണ്ഠൻ മറുപടി നൽകിയത്.

കിറ്റ് വാങ്ങാൻ ക്യൂ നിന്ന ആദ്യ സെലിബ്രിറ്റി, നിങ്ങൾ പൊളിച്ചു ചേട്ടാ, എന്നാണ് മറ്റൊരു കമന്റ്. റേഷൻ സാധാരക്കാരന്റെ അവകാശമാണ്. ഇന്നും റേഷൻകടയിൽ പോവുന്നത് മാനക്കേടായി കരുതുന്ന ചെറുപ്പക്കാർ ഉണ്ട്.

താങ്കളെപ്പോലെ ഒരു സെലിബ്രിറ്റി അതും ലുങ്കിയും ബനിയനുമിട്ട് തന്റെ അവകാശത്തിന് റേഷൻ കടയിൽ പോയത് മുകളിൽ പറഞ്ഞ ചെറുപ്പക്കാർക്ക് മാതൃകയാണ്, എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെടുന്നത്

Readers Comment

Add a Comment