Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡിലെ മുതിർന്ന താരം ദിലീപ് കുമാർ ആശുപത്രിയിൽ. ശ്വാസതടസത്തെ തുടർന്ന് മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നുവെന്ന് ഭാര്യ സൈറ ബാനു പറഞ്ഞു. 98കാരനായ ദിലീപ് കുമാർ വാർധക്യസഹജമായ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.

കൂടാതെ കഴിഞ്ഞ മാസം പതിവ് പരിശോധനയ്ക്കായി രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. ആറ് ദശകങ്ങളായി ബോളിവുഡിൽ നിർണായക സാന്നിധ്യമായിരുന്ന ദിലീപ് കുമാർ ഏകദേശം 65ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ട്രാജഡി കിംഗ് എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ദേവദാസ് (1955), നയാ ദൗർ (1957), ഗംഗാ ജമുന (1961), ക്രാന്തി (1981) കർമ (1986) എന്നിവയാണ് ദിലീപ് കുമാറിന്റെ പ്രശസ്ത ചിത്രങ്ങൾ.

1998ൽ ഇറങ്ങിയ ഖില ആണ് അവസാന ചിത്രം. 1994ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

 

Readers Comment

Add a Comment