Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 18th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവർത്തകർക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങൾ രണ്ടാം ഘട്ടത്തിലും നൽകുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണികൃഷ്ണൻ അറിയിച്ചു. ഈ വർഷം ജനുവരി മുതൽ കൊവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി.

പ്രസ്തുത കാലയളവ് മുതൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ അഡ്മിറ്റ് ആയവർക്ക് 5000 രൂപയാണ് ഫെഫ്ക നൽകുക. ഇതിനു പുറമെ പൾസ് ഓക്‌സിമീറ്റർ, തെർമ്മോമീറ്റർ, വിറ്റാമിൻ ഗുളികകൾ, അനുബന്ധ മരുന്നുകൾ, ഗ്ലൗസുകൾ, മാസ്‌കുകൾ എന്നിവയടങ്ങിയ കൊവിഡ് കിറ്റും നൽകും. ആവശ്യമുള്ളവർക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും.കോവിഡ് ബാധിച്ചു മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ സംഘടന നൽകും. ഈ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ/ ഭർത്താവ്/ മകൻ/ മകൾ / സഹോദരൻ/ സഹോദരി എന്നിവരിൽ ഒരാൾക്ക് കുടുംബം ആവശ്യപ്പെടുന്ന പ്രകാരം യൂണിയൻ നിയമങ്ങൾക്ക് വിധേയമായി യൂണിയൻ കാർഡ് തികച്ചും സൗജന്യമായി നൽകും.

ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കിൽ അവർക്ക് ജോലി ആവശ്യമാണെങ്കിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ മറ്റ് 19 യൂണിയൻ ഓഫീസുകളിലോ ഫെഡറേഷൻ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കുമെന്നും സംഘടന അറിയിച്ചു.

കുട്ടികളെ പഠിപ്പിക്കാൻ പ്രയാസപ്പെടുന്ന അംഗങ്ങൾക്ക് മക്കളുടെ പഠന സാമഗ്രികൾ വാങ്ങാൻ ആയിരം രൂപ നൽകും. നിലവിൽ യൂണിയനുകൾ നൽകി വരുന്ന ഏതെങ്കിലും പഠന സഹായ പദ്ധതിയിൽ അംഗമായവർക്ക് ഈ സഹായം ലഭിക്കില്ല. ജീവൻ രക്ഷാ ഔഷധങ്ങൾ ഉപയോഗിക്കുന്ന അംഗങ്ങൾക്ക് നേരത്തെ നൽകിയത് പോലെ മരുന്നുകൾ കൺസ്യൂമർഫെഡ് മെഡിക്കൽ ഷോപ്പുകൾ വഴി ഫെഫ്ക സൗജന്യമായി നൽകും.

സംഘടന നൽകുന്ന ഇൻഷുറൻസ് പദ്ധതിയിലൂടെ കൊവിഡ് ചികിൽസാ സഹായം ലഭിച്ചവർക്കും നിലവിൽ കോവിഡ് സഹായധനം കൈപ്പറ്റിയവർക്കും സാമ്പത്തിക സഹായം ലഭിക്കുന്നതല്ല.

ഫെഫ്കയ്ക്കു കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികൾക്കാണ് സംഘടന നിഷ്‌കർഷിക്കുന്ന മാനദണ്ഡ പ്രകാരം കൊവിഡ് സ്വാന്തന പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കൊവിഡ് ഒന്നാം തരംഗത്തിൽ ചലച്ചിത്ര മേഖല നിശ്ചലമായപ്പോൾ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു.

Readers Comment

Add a Comment