Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒഎൻവി സാഹിത്യ പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്നും തമിഴ്‌ കവിയും ഗാനരചയിതാവുമായ വൈരമുത്തു പിന്മാറി. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. കൂടാതെ മൂന്ന് ലക്ഷം രൂപ അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറി.പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മുതൽ വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയും കെ.ആർ മീര അടക്കമുള്ളവരും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. വൈരമുത്തു മീടു ആരോപണം നേരിടുന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധം ഉയർന്നത്. സമൂഹമാധ്യമങ്ങളിലടക്കം വിമർശനങ്ങൾ കടുത്തതോടെ പുരസ്‌കാരം നൽകിയ കാര്യം പുനപരിശോധിക്കുമെന്ന് ഒഎൻവി കൾചറൽ അക്കാദമി വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വൈരമുത്തു തൻറെ തീരുമാനം അറിയച്ചത്.ഒഎൻവി പുരസ്‌കാരത്തിന് തമിഴ് കവി വൈരമുത്തുവിനെ തെരഞ്ഞെടുത്തതിൽ രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി. മുൻകാലങ്ങളിൽ എം.ടി, സുഗതകുമാരി, അക്കിത്തം, ലീലാവതി എന്നിവരെ പോലുള്ള പ്രതിഭകൾക്ക് നൽകിയ അംഗീകാരം ലൈംഗികാരോപണക്കേസിൽ ഉൾപ്പെട്ട ഒരാൾക്ക് നൽകുന്നതിനെ അപലപിക്കുന്നുവെന്ന് വനിത ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഒഎൻവി തൻറെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും സംഘടന അഭ്യർഥിച്ചു.

Readers Comment

Add a Comment