Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:09 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് കുറ്റസമ്മതം നടത്തി. ഭാര്യ പ്രിയങ്കയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ഉണ്ണി പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. നെടുമങ്ങാട് പോലീസിനോടാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഇന്നലെയാണ് ഉണ്ണി പി ദേവ് അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ഉണ്ണി രാജൻ പി ദേവിനെ റിമാൻഡിൽ വിട്ടു.പ്രിയങ്കയെ ഉണ്ണിയുടെ അമ്മ ശാന്തമ്മയും ഉപദ്രവിച്ചിരുന്നുവെന്ന് പ്രിയങ്കയുടെ അമ്മ ജയ വ്യക്തമാക്കിയിരുന്നു. ഉണ്ണിയുടെ അമ്മ നിലവിൽ കൊറോണ ബാധിതയാണ്. നെഗറ്റീവായാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിലാണ് പ്രിയങ്ക തൂങ്ങി മരിക്കുന്നത്. പ്രിയങ്കയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഉണ്ണിയുടെ അറസ്റ്റ്.2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഭർതൃവീട്ടിലെ ശാരീരിക-മാനസിക പീഡനമാണ് പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സ്ത്രീധനം ആവശ്യപ്പെട്ട് പ്രിയങ്കയെ മർദ്ദിച്ച് അവശയാക്കിയ ശേഷം രാത്രി മുഴുവൻ വീട്ടിൽ കയറ്റാതെ മുറ്റത്ത് നിർത്തി. ഇതിന്റെ തെളിവായി മർദ്ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ചീത്തവിളിക്കുന്നതിന്റെ ശബ്ദരേഖയും ആത്മഹത്യ ചെയ്യും മുൻപ് പ്രിയങ്ക പോലീസിന് കൈമാറിയിരുന്നു.ണ്ണിയുടെ ഭീഷണിയെ തുടർന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തതെന്ന് കുടുംബം ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടും പൊലീസിൻറെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.​ആഭരണങ്ങൾ മുഴുവൻ വിറ്റ ശേഷം പ്രിയങ്കയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് ഉണ്ണി രാജൻ പി ദേവിൻറെ പതിവായിരുന്നുവെന്നും ഇത് ലഭിക്കാതായതോടെയാണ് പ്രിയങ്കയെ അങ്കമാലിയിലെ വീട്ടിൽ നിന്നും ഇയാൾ അടിച്ചിറക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രശ്‌നങ്ങൾ വീട്ടിൽ അറിയിക്കാതിരുന്ന പ്രിയങ്ക പുറത്താക്കിയപ്പോഴാണ് കുടുംബത്തെ വിവരം അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു

Readers Comment

Add a Comment