Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‘ദി ഫാമിലി മാൻ 2’ സീരീസിന്റെ ഹിന്ദി ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ തമിഴ് വിരുദ്ധ പ്രമേയമാണ് രണ്ടാം സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവുമായാണ് പ്രതിഷേധം ഉയരുന്നത്.

ദി ഫാമിലി മാൻ 2 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാം തമിലർ കച്ചി സ്ഥാപകൻ സീമാൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, രാജ്യസഭ എംപിയും എംഡിഎംകെ നേതാവുമായ വൈക്കോയും ഇത് നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.സീരീസിൽ തമിഴരെ തീവ്രവാദികളായാണ് കാണിക്കുന്നതെന്നും റിലീസ് തടയണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് വൈക്കോ കത്തെഴുതി. തമിഴരെ പാകിസ്ഥാനുമായി ബന്ധമുള്ള ഐഎസ്‌ഐ തീവ്രവാദികളായി ചിത്രീകരിച്ചിരിക്കുകയാണെന്നും ഇത് ആ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും വൈക്കോ പറഞ്ഞു.

കേന്ദ്രസർക്കാർ സീരീസിന്റെ റിലീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തമിഴ്നാട്ടിലെ ജനങ്ങൾ ശക്തമായ രീതിയിൽ പ്രതികരിക്കുമെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു. സീരീസിൽ എൽടിടിഇയെ പ്രതിനിധീകരിച്ച് അഭിനയിച്ച സാമന്തയ്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Readers Comment

Add a Comment