Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരാധകർ ആഘോഷമായി നടത്താനിരുന്ന നടൻ മോഹൻലാലിൻറെ ഷഷ്ഠിപൂർത്തി ആഘോഷം കഴിഞ്ഞ വർഷം കൊവിഡും ലോക്ക് ഡൗണും കൊണ്ടുപോയിരുന്നു. ഇപ്പോഴിതാ അറുപത്തിയൊന്നാം പിറന്നാളും ലാലും ആരാധകരും സോഷ്യൽമീഡിയ വഴിയുള്ള ആശംസകളിലൂടെയും കുടുംബാഗങ്ങൾക്കൊപ്പമുള്ള കേക്ക് മുറിക്കലിലും ഒതുക്കിയിരിക്കുകയാണ്. ഇത്തവണയും ചെന്നൈയിൽ വെച്ചുതന്നെയാണ് മോഹൻലാലിൻറെ ജന്മദിന ആഘോഷം. വലിയ ആഘോഷമൊന്നുമില്ലെങ്കിലും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ചെറിയ രീതിയിൽ ആഘോഷിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോകൾ സുഹൃത്ത് സമീർ ഹംസ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.ബറോസ് ചിത്രീകരണവും മറ്റ് പ്രീ പ്രൊഡക്ഷൻ വർക്കുകളുമായി ലാൽ തിരക്കിലായിരുന്നപ്പോഴാണ് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതും ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതും. ഇപ്പോൾ താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. സന്തോഷ് ശിവനാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. 

Readers Comment

Add a Comment