Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് സംവിധാനം ചെയ്ത ‘കള’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ട്വിറ്ററിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളം കൂടാതെ ചിത്രത്തിന്റെ തമിഴ്പതിപ്പും ആമസോണിലൂടെ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് കള. ടൊവിനോയുടെ കരിയറിലെ മികച്ച, വേറിട്ട കഥാപാത്രമായിരുന്നു കളയിലേത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു.ദീർഘമേറിയ സംഘട്ടനരംഗങ്ങൾ ആണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. ലാൽ, സുമേഷ്, ദിവ്യാ പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലിസ് എന്നീ ചിത്രങ്ങൾക്കുശേഷം രോഹിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു കള.
23.68°C








