Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:07 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെലിബ്രിറ്റികളായ സ്ത്രീകള്‍ ഫോട്ടോ ഷൂട്ടിന്‍റെയോ മറ്റ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇട്ടാല്‍ അശ്ലീല കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ചിലര്‍ അതിന് അതേ നാണയത്തില്‍ മറുപടി നല്‍കും അല്ലെങ്കില്‍ നിയമപരമായി നേരിടും. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ടിവി അവതാരികയും നടിയുമായ അശ്വതി ശ്രീകാന്ത് തന്‍റെ ഫോട്ടോയ്‌ക്ക് അശ്ലീല കമന്‍റിട്ടയാള്‍ക്ക് നല്‍കിയ മറുപടി.  അശ്ലീല കമന്‍റുകള്‍ ഇടുന്നവര്‍ക്ക് ഇത്രയും മികച്ച രീതിയിലും മാന്യമായും ഇതുപോലെ മറുപടി നല്‍കാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.അശ്വതി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെയാണ് ഒരാൾ ശരീരഭാ​ഗത്തെ പ്രതിപാദിച്ച് അശ്ലീല കമന്റിട്ടത്. അതിന് അശ്വതി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

സൂപ്പർ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്...!! എന്നായിരുന്നു അശ്വതി നൽകിയത്. ഇത് നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു. താരങ്ങളടക്കം നിരവധി പേർ അശ്വതിയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തി.

Readers Comment

Add a Comment