Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:19 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിവിൻ പോളി നായകനാകുന്ന തുറമുഖത്തിൻറെ ടീസർ പുറത്ത്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി രാജീവ് രവിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം നേരത്തെ ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ച ദിനത്തിലാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. നിവിൻ പോളിക്ക് പുറമെ നിമിഷ സജയൻ, ബിജു മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് തുറമുഖം എന്ന സിനിമ.

തൊഴിലിനായി കടപ്പുറത്തു കാത്തുനിൽക്കുന്നവർക്ക് കപ്പലിലെ മേൽനോട്ടക്കാരൻ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കൺ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കൺ ലഭിക്കുന്നവർക്കാണ് തൊഴിലെടുക്കാൻ അവസരമുള്ളത്.അതിനാൽ ടോക്കൺ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികൾ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോഭങ്ങൾക്കും ചാപ്പ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരമാണ് ചിത്രത്തിൻറെ മുഖ്യ പ്രമേയം.

Readers Comment

Add a Comment