Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്‌ത സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.30?1994ൽ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ ഛായാഗ്രഹകനായാണ് അദ്ദേഹം തൻറെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ മലയാളം ചിത്രങ്ങൾക്ക് അദ്ദേഹം കാമറ ചലിപ്പിച്ചു. തമിഴിൽ മുതൽവൻ, കാക്കി, ശിവാജി തുടങ്ങിയ ചിത്രങ്ങളുടെയും കാമറാമാനായിരുന്നു അദ്ദേഹം.പിന്നീട് ഛായാഗ്രഹകനിൽ നിന്ന് സംവിധാന രംഗത്തേക്ക് ചുവട് മാറ്റി. 2005ൽ ശ്രീകാന്ത്, ഗോപിക, പൃഥിരാജ് തുടങ്ങിയവർ അഭിനയിച്ച കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദഹം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അയൻ, മാട്രാൻ, കോ, അനേകൻ, കാവൻ, കാപ്പാൻ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തു. തൻറെ സിനിമകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയാണ് അദ്ദേഹം മടങ്ങിയത്.

Readers Comment

Add a Comment